സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ട നിലയില്‍
കാണാതായ അജു തോമസിന്റെ ഫേസ്ബുക്ക് (FB), ഇന്‍സ്ററാഗ്രാം (Instagram), വാട്സാപ്പ് (WhatsApp) ഉള്‍പ്പെടെയുള്ള എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിലവില്‍ പ്രവര്‍ത്തനരഹിതമോ നീക്കം ചെയ്യപ്പെട്ടതോ ആയ (Scouted / Blocked) അവസ്ഥയിലാണുള്ളത്. ഇത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
കോട്ടയം ജില്ലയിലെ പൊന്‍കുന്നം സ്വദേശിയായ അജുവിന്റെ പിതാവുമായി പ്രവാസിഓണ്ലൈന് ചൊവ്വാഴ്ച ബന്ധപ്പെട്ടിരുന്നു. കാര്യങ്ങള്‍ ചോദിച്ചറിട്ടു. കൂടാതെ ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്‍ഡ്യന്‍ ജനറല്‍ കോണ്‍സുലേറ്റിന്റെ വിവരം ധരിപ്പിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റിയില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമല്ല; പൊലീസില്‍ പരാതി നല്കി
വിവരങ്ങള്‍ തേടി അജുവിന്റെ ബന്ധു ബിംഗന് സര്‍വകലാശാലയിലെത്തി Technische Hochschule Bingenകാര്യങ്ങള്‍ ബോധിപ്പിയ്ക്കുകയും, കോഴ്സ് കോര്‍ഡിനേറ്ററുമായി സംസാരിക്കുകയും ചെയ്തിരുന്നുവെങ്കിലും ഡാറ്റ പ്രൊട്ടക്ഷന്‍ (Data Protection) നിയമങ്ങളുടെ കാരണം പറഞ്ഞ് സര്‍വകലാശാല അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായില്ല. അതുമാത്രമല്ല അജു മുന്‍പ് താമസിച്ചിരുന്ന മൈിന്സില് പോയി അന്വേഷണം നടത്തിയപ്പോള്‍ അവിടുത്തെ അപ്പാര്‍ട്ട്മെന്റ് ഒഴിഞ്ഞതായിട്ടാണ് അവിടെനിന്നും ലഭിയ്ക്കുന്ന വിവരം. തുടര്‍ന്ന് അജുവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബിംഗന് പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണം പുരോഗമിക്കുകയാണ്.
സഹായം അഭ്യര്‍ത്ഥിക്കുന്നു
ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, ബിംഗന് അല്ലെങ്കില്‍ മറ്റ് പ്രദേശങ്ങളിലോ ഉള്ള ആര്‍ക്കെങ്കിലും അജു തോമസിനെക്കുറിച്ചോ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചോ എന്തെങ്കിലും തരത്തിലുള്ള വിവരങ്ങളോ സൂചനകളോ ലഭിക്കുകയാണെങ്കില്‍, ഉടന്‍ തന്നെ ബന്ധപ്പെടണമെന്ന് കുടുംബം അഭ്യര്‍ത്ഥിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ താഴെ കാണുന്ന നമ്പറിലോ അല്ലെങ്കില്‍ പ്രവാസി ഓണ്‍ലൈന്‍ വഴിയോ വിവരം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ ദുഷ്കരമായ വേളയില്‍ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്കാന് പ്രവാസി സമൂഹം മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Comments: